ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ അന്വേഷണ ഏജൻസി അന്തിമ റിപ്പോർട്ട് (Final Report) സമർപ്പിച്ചുകഴിഞ്ഞാൽ, ബന്ധപ്പെട്ട മജിസ്ട്രേറ്റിന്റെയോ കോടതിയുടെയോ മുൻകൂർ അനുമതിയില്ലാതെ തുടരന്വേഷണം നടത്താൻ പോലീസിന് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അന്വേഷണത്തിന്മേലുള്ള ജുഡീഷ്യൽ നിയന്ത്രണം ഊട്ടിയുറപ്പിക്കുന്നതാണ് ജസ്റ്റിസുമാരായ രാജേഷ് ബിന്ദൽ, വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ വിധി.
യുപിയിലെ ഫിറോസാബാദിൽ 2013-ൽ നടന്ന ഒരു കൂട്ടബലാത്സംഗ കേസുമായി ബന്ധപ്പെട്ട അപ്പീൽ പരിഗണിച്ചുകൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ......
റായ്പൂർ: ചെക്ക് ബൗൺസ് കേസുകളിൽ (Section 138) ഇടപാടുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിൽ പരാതിക്കാരന്റെ പവർ ഓഫ് അറ്റോർണി (PoA) ഹോൾഡർക്കും നിയമനടപടിയുമായി മുന്നോട്ട് പോകാമെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. കീഴ്ക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.
ശ്രീമതി മൊണാലിസ അഗർവാളിന് വേണ്ടി അവരുടെ പവർ ഓഫ് അറ്റോർണി ഹോൾഡർ ഫയൽ ചെയ്ത പരാതിയിലാണ് കോടതിയുടെ ഇടപെടൽ. ......
ന്യൂഡൽഹി: രാജ്യത്ത് വ്യാജ ആന്റി–റേബീസ് വാക്സീനുകൾ പ്രചരിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ റേബീസ് വാക്സീൻ എടുത്തിട്ടും മരണങ്ങൾ റിപ്പോർട്ട് ചെയ്ത സംഭവങ്ങളുണ്ടായിരുന്നു. ......
ന്യൂഡൽഹി: ഇന്ത്യൻ നിയമങ്ങൾ പൂർണ്ണമായും പാലിക്കാൻ തയ്യാറല്ലെങ്കിൽ വാട്സ്ആപ്പും മാതൃകമ്പനിയായ മെറ്റയും രാജ്യം വിടണമെന്ന് സുപ്രീംകോടതിയുടെ കടുത്ത താക്കീത്. വാട്സ്ആപ്പിന്റെ വിവാദമായ സ്വകാര്യതാനയത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച കോടതി, രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശമായ സ്വകാര്യത വച്ച് കളിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
ഡേറ്റ ഷെയറിംഗിന് തിരിച്ചടി
വാട്സ്ആപ്പ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ മെറ്റയുടെ കീഴിലുള്ള മറ്റ് പ്ലാറ്റ്ഫോമുകളുമായി (ഫേസ്ബുക്ക് ഉൾപ്പെടെ) പങ്കിടുന്നത് തടഞ്ഞുകൊണ്ടായിരുന്നു കോടതിയുടെ ഇടപെടൽ. ......
ന്യൂഡൽഹി: കോടതി മുറികളിൽ വാദമുഖങ്ങൾ അവസാനിച്ചാലും നീതിയുടെ അവസാന വാക്കിനായി ജനങ്ങൾ മാസങ്ങളോളം കാത്തുനിൽക്കേണ്ടി വരുന്ന ദുരവസ്ഥയ്ക്ക് അറുതി വരുത്താൻ സുപ്രീംകോടതി നേരിട്ടിറങ്ങുന്നു. "വിധി പറയാൻ മടിക്കുന്ന ഈ അസുഖം ഇനി വച്ചുപൊറുപ്പിക്കാനാവില്ല" എന്ന കർശനമായ നിലപാടാണ് രാജ്യത്തെ പരമോന്നത നീതിപീഠം സ്വീകരിച്ചിരിക്കുന്നത്.
അണിയറയിലെ വൈരുദ്ധ്യങ്ങൾ
നീതിയുടെ ത്രാസ് പിടിക്കുന്ന കൈകളിൽ തന്നെ വിവേചനമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിക്കുന്നു. ......
ന്യൂഡൽഹി: അമേരിക്കയിലെ റോഡ് ഐലൻഡ് കോടതിയിൽ ഭർത്താവ് ഫയൽ ചെയ്ത വിവാഹമോചന നടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സ്വദേശിനി സുപ്രീം കോടതിയെ സമീപിച്ചു. ഇന്ത്യൻ നിയമപ്രകാരം നടന്ന വിവാഹത്തിൽ വിദേശ കോടതിക്ക് ഇടപെടാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
കന്യാകുമാരി ജില്ലയിൽ താമസിക്കുന്ന യുവതി ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സമർപ്പിച്ച റിട്ട് ഹർജിയിൽ കേന്ദ്ര സർക്കാർ, യുവതിയുടെ ഭർത്താവ്, ഇന്ത്യയിലെ യുഎസ് എംബസി എന്നിവരെ കക്ഷികളാക്കിയിട്ടുണ്ട്.
2023 ജനുവരിയിൽ തമിഴ്നാട്ടിൽ വെച്ച് ഇന്ത്യൻ ക്രിസ്ത്യൻ ആചാരപ്രകാരമാണ് വിവാഹം നടന്നത്. ......
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തങ്ങളുടെ പ്രീമിയം 'ലക്ഷുറ' മെറ്റൽ ക്രെഡിറ്റ് കാർഡ് വിസ ഇൻഫിനിറ്റ് പ്ലാറ്റ്ഫോമിൽ പുറത്തിറക്കി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ബാങ്ക് എംഡിയും സിഇഒയുമായ അശോക് ചന്ദ്രയാണ് പുതിയ പതിപ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ......
ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ ആത്മകഥയിലെ ചൈനീസ് അതിർത്തിയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വീണ്ടും ലോക്സഭയിൽ ഉയർത്തി പ്രതിപക്ഷം.......
കർണാടകത്തിലെ നിയമസഭാ സമ്മേളനത്തിന് തീപ്പിടിക്കുകയാണ്. തൊഴിലുറപ്പ് നിയമത്തിൽ കേന്ദ്രം കൊണ്ടുവന്ന മാറ്റം ചർച്ചയാക്കാനാണ് ഭരണകക്ഷിയായ കോൺഗ്രസ്സ് ലക്ഷ്യമിട്ടതെങ്കിലും മുഖ്യ പ്രതിപക്ഷമായ ബിജെപി ഉയർത്തിയ എക്സൈസ് വകുപ്പിലെ ആരോപണങ്ങളുടെ ചൂടിൽ അതൊക്കെ ആവിയായിപ്പോയി. ......
മുംബൈ: വിരമിച്ച സൈനികരുടെ ഡിസബിലിറ്റി പെൻഷൻ സംബന്ധിച്ച തർക്കങ്ങളിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി നൽകിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ നിർണ്ണായക വിധി. മെഡിക്കൽ ബോർഡുകൾ നൽകുന്ന റിപ്പോർട്ടുകൾ അലംഘനീയമല്ലെന്നും അവ പുനഃപരിശോധിക്കാൻ കോടതികൾക്കും ട്രൈബ്യൂണലുകൾക്കും അധികാരമുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സായുധ സേനാ ട്രൈബ്യൂണൽ സൈനികർക്ക് പെൻഷൻ അനുവദിച്ചതിനെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് ഈ സുപ്രധാന ഉത്തരവ്. ......